ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനത്തിലാണ് തിയതി പ്രഖ്യാപനം. ജമ്മുകശ്മീരിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 3 നും 26 നുമായി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരി വരെ നീളും.കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതിരഞ്ഞെടുപ്പ് ഇതിനൊപ്പം ഉണ്ടാകുമോ അതോ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നീളുമോ എന്ന കാര്യം ഉച്ചയ്ക്ക് അറിയാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!