തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റിന് പിന്നിൽ സിപിഎമ്മെന്ന് നേരത്തെ പറഞ്ഞതെന്ന് കെകെ രമ. വർ​ഗീയ പ്രചാരണത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തിൽ മുതിർന്ന നേതാക്കൾക്കടക്കം പങ്കുണ്ടെന്ന് പറഞ്ഞ കെകെ രമ നാട് കത്തേണ്ടിയിരുന്ന സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. എംവി ജയരാജൻ സൈബർ ​ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നിൽ കണ്ടാണ്. കെകെ ശൈലജയെ തോൽപിക്കാനുള്ള കുബുദ്ധി പിന്നിലുണ്ടാകാം.ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രമ ചോദിച്ചു. പോലീസ് നടപടികൾ സിപിഎം പറയുന്ന പോലെയാണെന്നും കെകെ രമ എംഎൽഎ ഒരു വാർത്താ ചാനലിൽ സംസാരിക്കവെ കുറ്റപ്പെടുത്തി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!