കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാങ്കിലെ രേഖകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കാൻ അവസരം. അതിനായി നാളെ മേപ്പാടിയിൽ അദാലത്ത് സംഘടിപ്പിക്കും. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക.ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് അദാലത്ത്. ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർ ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്.