ആലപ്പുഴ: ആലപ്പുഴയിൽ വള്ളിക്കുന്നത്ത് അതിഥി തൊഴിലാളി മരിച്ചതിന് പിന്നിൽ കൊലപാതകമെന്ന് പോലീസ്. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ദക്ഷിൻ ദിനാഷ് സ്വദേശി സനാദൻ ആണ് അറസ്റ്റിലായത്. കാമ്പിശ്ശരി തെക്കേതലയ്ക്കൽ എംഎസ് ഇഷ്ടിക കമ്പനിക്ക് സമീപം ഇന്നലെയാണ് സമയ ഹസ്ദ (22) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.അഞ്ച് ദിവസം മുമ്പാണ് സമയ ഹസ്ദ കേരളത്തിൽ ജോലിക്കെത്തിയത്. സംഭവത്തിന് പിന്നാലെ, ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനാദൻ (24), പ്രേം (40) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ സനാ​ദൻ കുറ്റം സമ്മതിച്ചു. വള്ളികുന്നം എസ്എച്ച്ഒ ബിനുകുമാർ ടി, എസ്ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!