കോഴിക്കോട് :തിരുവനന്തപുരം പോങ്ങുംമൂട് ടെക്കി യുവതിക്കും പത്തുവയസ്സുള്ള മകനും കുത്തേറ്റു. ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ജന(39), മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്.അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്ബീശ(44)നാണ് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.ബാബുജി നഗറിലെ വാടകവീട്ടില്‍വെച്ചായിരുന്നു സംഭവം. അഞ്ജനയ്ക്കും മകനും വയറിനാണ് കുത്തേറ്റത്. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരെയും അടിയന്തര ശസ്ത്രക്രിയക്കും വിധേയരാക്കി. ശ്രീകാര്യം പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.കോഴിക്കോട് സ്വദേശികളായ ഉമേഷും അഞ്ജനയും ഒരുവർഷം മുൻപാണ് ബാബുജി നഗറില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. അഞ്ജന ഇൻഫോസിസില്‍ സോഫ്റ്റ് വെയർ എൻജിനീയറാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!