കൊടുവള്ളി: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ ജൂഹി മോളുടെ മൃതദേഹം കണ്ടെത്തിചുരൽമലയിലെ ഉരുൾപൊട്ടലിലാണ് ജൂഹി മോളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.കിഴക്കോത്ത് പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗ ഷിബയുടെയും ഇളയമകളാണ് ജൂഹി.ഇന്ന് വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്, ഇന്ന് വെള്ളി രാത്രി 11.30ന് പന്നൂർ ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരം നടക്കും