നരിക്കുനി: മല പിളർന്നു മനുഷ്യനെ വിഴുങ്ങിയ മഹാ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി. വയനാട് സർക്കാർ ആശുപത്രിയിൽ കഴിയുന്ന അഞ്ഞൂറോളം ആളുകൾക്കാണ് കാരുകുളങ്ങര പ്രവാസി അസോസിയേഷൻ (കെ. എ. പി. എ) ന്റെ നേതൃത്വത്തിൽ നേരിട്ട് ഭക്ഷണം എത്തിച്ചത്. പ്രദേശത്തെ സാമൂഹിക, വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടന, ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി നടപ്പിലാക്കാൻ കഴിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പിലും മറ്റും കഴിയുന്നവർക്കുള്ള സഹായം,പുനരാധിവാസം, ഉൾപ്പെടെയുള്ള മറ്റു പദ്ധതികളിൽ കെ. എ. പി. എ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് നേതാക്കൾ അറീച്ചു. കെ. സി. കോയ, ഒ. പി. അബ്ദുൽ മജീദ്, ഹാരിസ് കുണ്ടുങ്ങര, നിസാർ അഹ്മദ്,അഷ്‌റഫ്. കെ. ഒ, ഷംനാസ്. കെ. സി,മുഹമ്മദ് ടി. പി, നിയാസ്. കെ. കെ, നൂറുദ്ധീൻ. പി, സുലൈമാൻ പി , ഫസലുറഹ്മാൻ,എൻ. കെ. വേണുഗോപാൽ,കെ. ഒ. മുഹമ്മദ് അലി, യാസീൻ,ജമാൽ ടി. എ, അമീറലി. കെ. ഒ, ഉമ്മർ സിനാൻ, നാജിൽ, ബാബു വടക്കെയിൽ തുടങ്ങിയവർ നേതൃത്വം നൽകി.