മലപ്പുറത്ത് നിപ സംശയിച്ച 9 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. സമ്പർക്ക പട്ടികയിൽ 406 പേർ ആണ് ഉള്ളത്. 2023 ൽ കേരളത്തെ ഭീതിയിലാഴ്ത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്.മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!