മലപ്പുറം :എടക്കര മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക വഴിക്കടവ് സ്വദേശി ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം തകർന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ യുവതി മരിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!