മേപ്പാടി (വയനാട്): നഗ്നച്ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് 10 ലക്ഷം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക് (29) എന്ന യുവാവാണ് പിടിയിലായത്. വിദേശത്തായിരുന്ന യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് മേപ്പാടി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.ഇതുപ്രകാരം, ഇയാൾ എത്തിയ വിവരം വിമാനത്താവള അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. 2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സാപ് വഴി നഗ്നടച്ചിത്രം അയച്ചുകൊടുക്കുകയും പത്തു ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!