തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് സൗദി അറേബ്യയിൽ വൻ അവസരങ്ങൾ. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐ.സി.യു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം , ജനറൽ നഴ്സിംഗ്, ഐ.സി.യു അഡൾട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി , ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ , പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് നിമയമനം. നോർക്ക റൂട്ട്സാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഈ മാസം 22 മുതൽ 26 വരെ കൊച്ചിയിലാണ് അഭിമുഖം.നഴ്സിംഗിൽ ബിരുദമോ/പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേയ്ക്ക് 19 ന് രാവിലെ 10 നകം അപേക്ഷ നൽകണം. അപേക്ഷകർ മുൻപ് എസ് .എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോർട്ട് ഹാജരാക്കണം. ഫോൺ: 04712770536, 539, 540, 577

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!