തൃശൂർ: കളിച്ചുകൊണ്ടിരിക്കെ മതിൽ തലയിലേക്ക് ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്.അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മതിലിനടുത്തു കുട്ടികൾ കളിക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.