പാറന്നൂർ വെസ്റ്റ് എംഎൽപി സ്കൂളിലെ ബഷീർ അനുസ്മരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി.മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപ്തിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുബൈദ ടീച്ചർ സ്വാഗതഭാഷണം നടത്തി.മുഖ്യാതിഥിയായെത്തിയ സാഹിത്യപ്രവർത്തകനും പ്രഭാഷകനും അവതാരകനുമായ ശ്രീ സലാം വട്ടോളി ബഷീർ അനുസ്മരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.ഏതു പ്രായത്തിൽപെട്ടവർക്കും ഏതു വിഭാഗത്തിൽ പെട്ടവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രചനകളാണ് ബഷീറിൻറെ കൃതികൾ എന്നും ബഷീർ കൃതികളിലുടനീളം മാനവികതയും പ്രകൃതി സ്നേഹവും ജീവിതാനുഭവങ്ങളും നിറഞ്ഞുനിൽക്കുന്നുവെന്നും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ആനപ്പൂട പറിക്കാൻ പോയ ബഷീറിൻ്റെ കഥയും നീണ്ടുവരുന്ന മൂക്ക് പൊല്ലാപ്പായ മൂക്കന്റെ കഥയും സരസമായ ഭാഷയിൽ പറഞ്ഞത് കുട്ടികൾ ഏറെ കൗതുകത്തോടെ ആസ്വദിച്ചു. വായനശാല പ്രവർത്തകൻ ശ്രീ സുധാകരൻ , റീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ലുലു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ സ്കിറ്റ് അവതരണം, ബഷീർ സാഹിത്യ ക്വിസ് ,ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ കഥാപാത്രങ്ങളിലൂടെ തുടങ്ങിയ പ്രവർത്തനങ്ങളും ബഷീർ ദിനത്തിൻ്റെ ഭാഗമായി നടന്നു.അധ്യാപകരായ സെറീന,സൽമാബി,വിഷ്ണു, രമ്യ,സെലീന എന്നിവ പരിപാടികൾക്ക് നേതൃത്വം നൽകി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!