നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറശ്ശേരിമുക്ക് മുസ്ലിം ലീഗ് കമ്മിറ്റി SSLC, PLUS TWO, സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ്, ഡിസ്റ്റിങ്ക്ഷൻ നേടിയ വാർഡിലെ 46 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ ഖാദർ സാഹിബ് ഉൽഘാടനം ചെയ്‌തു. അനോമോദന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ സിറാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, വൈസ് പ്രസിഡണ്ട് സി.പി ലൈല പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, എ.ജാഫർ, മൊയ്തി നെരോത്ത്, ഷെഫീഖ് മാസ്റ്റർ, വി.കെ.മുഹമ്മദ്, സിറാജ് കല്ലുവെട്ടുകുഴിയിൽ,വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് നടുവൊടിയിൽ സ്വാഗതവും, ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!