മലപ്പുറം: സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ​ദാരുണാന്ത്യം. ഒൻപതുവയസുകാരിയായ ഷെഫ്‌ന ഷെറിൻ ആണ് മരിച്ചത്. തിരൂർ നന്നമ്പ്രം സ്‌കൂളിലെ വിദ്യാർഥിനിയാണ്.ബുധനാഴ്ച ഉച്ചയോടെ തിരൂർ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനി തന്റെ സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂൾ ബസിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.അപകടം നടന്ന വിവരം ബസ് ഡ്രൈവർ അറിഞ്ഞിരുന്നില്ല. അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!