കോഴിക്കോട് :ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് ലാബ് പരിശോധന നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷം മാത്രമേ മരുന്നുകൾ ഡോക്ടർമാർ ഇനി മുതൽ നിർദേശിക്കാവൂ. ഗുരുതര രോഗബാധയുള്ളവർക്ക് മാത്രമായി ആന്റിബയോട്ടിക്കുകൾ പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം.യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം.ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷംമാത്രമേ മരുന്നുകൾ നിർദേശിക്കാവൂ. മരുന്നുകൾ നിർദേശിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂൾ കിറ്റും കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്.