കോഴിക്കോട് : കൈനീട്ടം കൂട്ടായ്മ ഈ വർഷത്തെ ബലിപെരുന്നാൾ പ്രോഗ്രാം പരുത്തിപ്പാറ സ്നേഹതീരം ഭവനത്തിൽ വച്ച് ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടി രാമനാട്ടുകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈനീട്ടo കൂട്ടായ്മ ചെയർമാൻ ഹനീഫ വള്ളിൽ അധ്യക്ഷനായിരുന്നു. പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നഗരസഭ കൗൺസിലർമാരായ അൻവർ സാദിഖ്, ആയിഷ ജസ്ന, സ്നേഹതീരം ചെയർമാൻ സിദ്ദീഖ്, ആസ്റ്റർ മിംസിലെ മുഹമ്മദ്, സ്നേഹതീരം മാനേജർ രജീഷ്, കബീർ, റഹീം, റസിയ, ലൈജു, സറീന, തുടങ്ങിയവർ സംസാരിച്ചു, സ്നേഹതീരത്തുള്ള ആളുകൾക്ക് ആസ്റ്റർ മിംസിന്റെ വളണ്ടിയേഴ്സിന്റെ സാന്നിധ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. പതിനാലാം രാവ് സീസൺ സിക്സ് വിന്നർ സിത്താര സലീമിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും നടത്തുകയുണ്ടായി. ചടങ്ങിൽ ജനറൽ കൺവീനർ ഷാഫി സ്വാഗതവും, ട്രഷറർ മുജീബ് നന്ദിയും പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!