അബുദാബി: കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം. എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് സംഭവം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.യാത്രക്കാരന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു.പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. എമര്‍ജന്‍സി ഡോര്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.