കോഴിക്കോട്: ആശുപത്രിയിൽ കുഴഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കാരശ്ശേരി പഞ്ചായത്തിലെ 18- വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മമ്പാട്ട് കുഞ്ഞാലി(38)യുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ ആയിരുന്നു കുഞ്ഞാലി കുഴഞ്ഞുവീണത്. വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ദാരുണമായ അപകടം സംഭവിച്ചത്.മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കുഞ്ഞാലി. അതിനിടെ ആരോഗ്യം മോശമായി കുഞ്ഞുവീണു. ആശുപത്രിയിലെ വീഴ്ചയിൽ കുഞ്ഞാലിയുടെ തലക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, എല്ലാ മേഖലകളിലും നിറസാന്നിധ്യമായിരുന്ന കുഞ്ഞാലിയെ ഒരു നോക്ക് കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് വീട്ടിലും മസ്ജിദിലും എത്തിച്ചേർന്നത്, ഭാര്യ : മക്കൾ :