കണ്ണൂർ: യു.ജി പ്രവേശനം അപേക്ഷ സമർപ്പണം അടുത്തമാസം വരെ നീട്ടി. 2024-25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂലൈ ഏഴ് വരെ അവസരം.ബി.എ അഫ്ദലുൽ ഉലമ പ്രോഗ്രാമുകളിലേക്ക് ജൂൺ 20വരെ അപേക്ഷ സമർപ്പിക്കാം. 22ന് പ്രൊവിഷനൽ റാങ്ക് ലിസ്റ്റും 26ന് ഫൈനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.