നരിക്കുനി മൂർഖൻകുണ്ട് നെടിയനാട് എ യു പി സ്കൂൾ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി *”നമുക്കൊന്ന് മൊഞ്ചാക്കിയാലോ”* എന്ന ക്യാപ്ഷനിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കാളികളായി. കാഴ്ചക്കാർക്ക് നയന മനോഹര ദൃശ്യങ്ങൾ സമ്മാനിക്കുന്ന അതുല്യമായ വരകളുടെ മേളനമായി മെഹന്ദി ഫെസ്റ്റ് മാറി. സീനത്ത് ടീച്ചർ മെഹബൂബ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകിയ മത്സരത്തിൽ പാർവണ സുരേഷ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഫാത്തിമ ദിയ ഫാത്തിമ ഷിഫാ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി, ഉച്ചക്ക് ശേഷം സ്കൂളിൽ ചേർന്ന അസംബ്ലിയിൽ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!