കൽപറ്റ: വയനാട് പനമരം പുഞ്ചവയലിലെ കൃഷിയിടത്തിൽ തമ്പടിച്ച് കാട്ടാനകൂട്ടം. നാല് കാട്ടാനകൾ ആണ് പ്രദേശത്തുള്ളത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നാലെ ആനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യം തുടർന്ന് വനംവകുപ്പ്.ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതേ സമയം സ്ഥലത്ത് വൻപ്രതിഷേധവുമായി നാട്ടുകാരും രം​ഗത്തെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!