Month: December 2024

ആനക്കല്ലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം: ആനക്കല്ലിൽ തുടർച്ചയായി വീണ്ടും ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം. ഡിസംബർ 3, 7, 9 തീയതികളിലാണ് പ്രകമ്പനവും ശബ്ദവുമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രകമ്പനങ്ങൾ പ്രദേശവാസികളിൽ ആശങ്ക പരത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ…

ലോണെടുത്ത തുക തിരിച്ചടച്ചില്ല; ​​ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: ഇരിങ്ങണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല. ​ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി. തിരിച്ചടക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും ബാങ്കിനെ കബളിപ്പിക്കുകയും കോതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. കോഴിക്കോട് നാദാപുരം തൂണേരി…

കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കോഴിക്കോട്: എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സ്റ്റാഫ് കൗൺസിലിന്‍റെ ശുപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്. സംഘർഷത്തില്‍ രണ്ട് കെഎസ്‍യു പ്രവർത്തകർക്കും രണ്ട്…

കട്ടാങ്ങൽ പാലക്കുറ്റി പൊയിലിൽ മുഹമ്മദ് മരണപ്പെട്ടു

കട്ടാങ്ങൽ പാലക്കുറ്റി പൊയിലിൽ മുഹമ്മദ്(80) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം നാളെ വെള്ളി 13/12/24 രാവിലെ 9:00 മണിക്ക് കളൻതോട് ജുമാ മസ്ജിദിൽ നടക്കും

ഒളിവിൽ കഴിഞ്ഞ യുവതിയെ പിടികൂടി കയ്പമംഗലം പൊലീസ്

തൃശൂർ: കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) ആണ് പിടിയിലായത്. മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് ഇവരെ കയ്പമംഗലം പൊലീസ് അറസ്റ്റ്…

കാറിൽ ലോറി ഇടിച്ച് അപകടം; രണ്ടുമാസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, മകളുടെ 2 മാസം പ്രായമുള്ള മകൻ ആരോൺ എന്നിവരാണ് മരിച്ചത്. ഗുരുതര…

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ഗ്രാഫിക് ഡിസൈനർ ആയ മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു.

2034 ലോകകപ്പ് സൗദി അറേബ്യയിൽ; ആഘോഷത്തിമിർപ്പിൽ രാജ്യം

റിയാദ്: പുതു ചരിത്രം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. ഖത്തറിന്​ ശേഷം ഗൾഫ്​​ തീരദേശത്ത്​​ വീണ്ടുമൊരു ലോക കാൽപന്ത്​ മാമാങ്കം. 2034ലെ ലോകകപ്പ്​ ഫുട്​ബാളിന്​ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി​ ഔദ്യോഗികമായി പ്രഖ്യാപിച്ച്​ ഫിഫ. ​25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ അസാധാരണ…

കുളിക്കാനിറങ്ങി ചെളിയിൽ പുതഞ്ഞു; പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു

ആറ്റിങ്ങൽ: വാമനപുരം ആറ് കാണാൻ കൂട്ടുകാരനൊപ്പം ആറ്റിങ്ങൽ ഇടയാവണത്തെത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽ-അനു ദമ്പതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് മരിച്ചത്. മരിച്ച ശിവാനന്ദന് 10 വയസ്സാണ്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട്…

വൈദ്യുതി സൂക്ഷിച്ച്പയോഗിച്ചില്ലെങ്കിൽ പണി കിട്ടും; പ്രത്യേകിച്ച് ഈ സമയങ്ങളിൽ

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നത് 7.90 ലക്ഷം ഉപഭോക്താക്കളെ. ആളുകല്‍ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കുന്നതിനുള്ള പുതിയ തീരുമാനത്തിലെത്തിയിരിക്കുകയാണ് വൈദ്യുതി ബോർഡ്. 20 കോടിയിലേറെ രൂപ ചിലവാക്കിയാണ് കെഎസ്ഇബി ടിഒഡി നടപ്പിലാക്കുന്നത്. പ്രതിമാസം…

error: Content is protected !!