Month: September 2024

യുവതിയെയും രണ്ട് മക്കളെയും കാണാനില്ല; അന്വേഷണം

മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

റയിൽവെസ്റ്റേഷനിൽ കോട്ടയം സ്വദേശിനികളെ ഇടിച്ചു തെറിപ്പിച്ചത് കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ്

കാസർകോട്: കാഞ്ഞങ്ങാട് റയിൽവെസ്റ്റേഷനിൽ ഇന്നലെ രാത്രിയിൽ ട്രെയിനിടിച്ച് മരിച്ച മൂന്നു സ്ത്രീകളും കോട്ടയം സ്വദേശിനികൾ. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണ് ഇന്നലെ രാത്രി 7.10ന് കണ്ണൂർ…

മദീനയിൽ നരിക്കുനി സ്വദേശിനി മരണപ്പെട്ടു

നരിക്കുനി: നെടിയനാട് വടക്കേക്കര ഹുസൈൻ ഹാജി (സലാല )യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ മദീനയിൽ വെച്ച് മരണപ്പെട്ടു.മയ്യിത്ത് നിസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്മക്കൾ: മുഹമ്മദ് ആദിൽ, കമറുന്നിസ്സ, ഡോക്ടർ ഹൈറുന്നിസമരുമക്കൾ: ഷംസുദ്ദീൻ, (വാടിക്കൽ) ഹർഷാദ്, (പയ്യോളി ) മുബഷിറ (ഈങ്ങാപ്പുഴ)

ഗർഭസ്ഥശിശു മരിച്ചു, പിന്നാലെ വെന്റിലേറ്ററിൽ ആയിരുന്ന അമ്മയും; ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട്: ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആണ് വെന്റിലേറ്ററിൽ ആയിരുന്ന അശ്വതിയുടെ മരണം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭപാത്രം തകർന്ന്…

ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി. പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജാമ്യാപേക്ഷ പരി​ഗണക്കവേ കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും പോലീസ്…

കാറിന്റെ മുകളിലും ഡോറിലും ഇരുന്ന് സാഹസിക യാത്ര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഫാറൂഖ് കോളേജിൽ അതിരുവിട്ട ഓണാഘോഷത്തിന് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിലാണ് കേസെടുത്തത്. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പോലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികളാണ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമകൾക്കെതിരെ…

സിബിഐ അന്വേഷണം ഇല്ല

കൊച്ചി: മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. 2017 മാർച്ച് അഞ്ചിനാണ് പിറവം മുളക്കുളം സ്വദേശി മിഷേൽ ഷാജിയെ…

കെഎസ്ആ‌ർടിസിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ നാഗസൈരന്ത്രിയുടെ ‘പ്രൊമോഷൻ’, വൈറൽ

കൊച്ചി: കെഎസ്ആ‌ർടിസിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ കമന്റുമായി നാഗസൈരന്ത്രി. അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക എന്നും ഇതിന്റെ സ്ക്രീൻഷോട്ട് വാട്‌സാപ്പിൽ അയക്കുക, അപ്പോൾ ലോക ഗുരു നാഗസൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തരുന്നതാണ്…

ട്രീ ക്ലിനിക്ക് ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

നരിക്കുനി: അത്യാധുനിക സൗകര്യങ്ങളോടെ ട്രീ ക്ലിനിക്കിൻ്റെ ആറാമത്തെ യൂണിറ്റ് നരിക്കുനി കുമാരസ്വാമി റോഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ, വ്യാപാരി വ്യാവസായി ഏകപോന സമിതി പ്രസിഡണ്ട് നൗഷാദ് പ്രിയ,ഡോ:സി.മുഹമ്മദ്, നാസർ…

വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചു; ഇനി ഡിജിറ്റൽ ഭൂപടം വരും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിക്കുന്നതിനായി സർക്കാർ നേരത്തേ ഡീലിമിറ്റേഷൻ കമ്മീഷന് രൂപം നൽകിയിരുന്നു. വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചതിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കും. ഇതുൾപ്പെടെയുള്ള സാങ്കേതികസഹായം ലഭ്യമാക്കാൻ ഇൻഫർമേഷൻ കേരള…

error: Content is protected !!