തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി. പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജാമ്യാപേക്ഷ പരി​ഗണക്കവേ കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും പോലീസ് കോടതിയിൽ വാദിച്ചു.ഗർഭച്ഛിദ്രം നടത്തിയ ശേഷവും പീഡിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നും പോലീസ് കോടതിയിൽ പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കഴിഞ്ഞ ജൂൺ 16-നാണ് മരിച്ചത്. ബിനോയ് പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച് ഗുരുതരമായ സൈബർ അതിക്രമവും നടത്തിയിരുന്നു. ഇത്തരത്തിൽ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നൽകേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!