നരിക്കുനി: അത്യാധുനിക സൗകര്യങ്ങളോടെ ട്രീ ക്ലിനിക്കിൻ്റെ ആറാമത്തെ യൂണിറ്റ് നരിക്കുനി കുമാരസ്വാമി റോഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ, വ്യാപാരി വ്യാവസായി ഏകപോന സമിതി പ്രസിഡണ്ട് നൗഷാദ് പ്രിയ,ഡോ:സി.മുഹമ്മദ്, നാസർ മാസ്റ്റർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന വേളയിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സ്റ്റാഫും പ്രദേശവാസികളും സംബന്ധിച്ചു. ട്രീ ക്ലിനിക്കിൻ്റെ ആറാം യൂണിറ്റിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അർഹരായവർക്ക് സൗജന്യമായും മറ്റുളവർക്ക് കുറഞ്ഞ ചെലവിലും തുടർ ചികിത്സ ലഭ്യമാക്കുമെന്ന് ട്രീ ക്ലിനിക്ക് മാനേജ്മെൻറ് അറീയിച്ചു.