Month: September 2024

പാരസെറ്റമോൾ മുതൽ മെട്രോണിഡാസോൾ വരെയുള്ള 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: പാരസെറ്റമാൾ ഉൾപ്പെടെ രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. കാത്സ്യം,​ വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ,​ പ്രമേഹത്തിനുള്ള ഗുളികകൾ,​ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേ‌‌ർ‌‌ഡ് കൺട്രോൾ ഓർഗനൈസേഷൻ…

കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നീലേശ്വരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടുയായ കെ പി കുഞ്ഞിക്കണ്ണൻ ഉദുമയിൽ നിന്നുള്ള നിയമസഭാം​ഗമായിരുന്നു. ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു.കുഞ്ഞിക്കണ്ണൻ…

നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി അർജു​ന്റെ ചേതനയറ്റ ശരീരം വിട്ടുനൽകാനുള്ള തീവ്ര ശ്രമത്തിൽ സർക്കാർ

അങ്കോള: വീട്ടുകാരുടെ പ്രീയപ്പെട്ട കുട്ടൻ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. എത്രയും വേ​ഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകൂടം. അതിനായി ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിളുകൾ ഇന്നുതന്നെ ശേഖരിക്കും. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഫലം ലഭിക്കുമെന്നാണ്…

മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും

ബെംഗ്ളൂരു: അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാനാണ് തീരുമാനം. കാണാതായ മറ്റു രണ്ടുപേർക്കായി ഷിരൂരിൽ തിരച്ചിൽ തുടരാനാണ് തീരുമാനം.72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ…

ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. അതിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജുൻ കാണാതായി എഴുപത്തിയൊന്നു ദിവസങ്ങൾ പിന്നിട്ടിരുന്നു. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.…

പൊയിലിൽ അഹമ്മദ് കുഞ്ഞി മരണപ്പെട്ടു

നരിക്കുനി: നെടിയനാട് പൊയിലിൽ അഹമ്മദ് കുഞ്ഞി(62) മരണപ്പെട്ടു.നരിക്കുനി പഞ്ചായത്ത്‌ വൈറ്റ്ഗാഡ്‌ അംഗം കൊട്ടയോട്ട്‌ ബഷീറിന്റെ പിതാവാണ് മറ്റ് മക്കൾ: ഷമീർ, ആബിദ .മയ്യിത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാത്രി10 മണിക്ക് കൊട്ടയോട്ട് ജുമാമസ്ജിദിലും,10.30ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും.

കാക്കൂർ സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ചേളന്നൂർ കാക്കൂകുഴിൽ ഷെഫീഖ് ചെത്തിൽ(34)മരണപ്പെട്ടു.ഖത്തറിൽ താമസ സ്ഥലത്ത് എസി ലീക്ക് വന്നതുമൂലം പുറംതള്ളപ്പെട്ട ഗ്യാസ് ശ്വസിച്ച് അത്യാസന്ന നിലയിൽ ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു മയ്യത്ത് നാട്ടിലെത്തിക്കാനുള്ള തുടർ നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു

വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്കു കുറക്കും

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സെന്ററുകളെ റിഫ്രഷ് ആൻഡ് റീചാർജ് സെന്ററുകളാക്കി മാറ്റാൻ കെഎസ്ഇബി ഒരുങ്ങുന്നു. പകൽ സമയത്തു വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്കു കുറയ്ക്കുകയും ചാർജിങ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. കെഎസ്ഇബിയുടെ 63 ചാർജിങ് സെന്ററുകളാണ്…

കിടിലൻ ടാറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍; ദിനംപ്രതി രണ്ട് ജിബി ഡാറ്റയും സൗജന്യ കോളും

അടുത്തടുത്ത് പുതിയ പുതിയ ഓഫറുകളുമായി വന്ന് ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി മറ്റൊരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ്. 997 രൂപയ്ക്ക് 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും ലഭ്യമാക്കുന്നു.ആകെ 320 ജിബി ഡാറ്റ…

യുവതി തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും; കേസെടുത്തതോടെ രമ്യ ഒളിവിൽ

ആറ്റിങ്ങൽ: മന്ത്രവാദത്തിന്റെ പേരിൽ യുവതി തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും. മന്ത്രവാദിനിയായ ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആർ. രമ്യക്കെതിരെയാണ് അ‍ഞ്ചുപേർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും അത് ഒഴിവാക്കാൻ മന്ത്രവാദം നടത്തണമെന്നും പറഞ്ഞായിരുന്നു രമ്യയുടെ തട്ടിപ്പ്.…

error: Content is protected !!