അടുത്തടുത്ത് പുതിയ പുതിയ ഓഫറുകളുമായി വന്ന് ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി മറ്റൊരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ്. 997 രൂപയ്ക്ക് 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും ലഭ്യമാക്കുന്നു.ആകെ 320 ജിബി ഡാറ്റ ഇക്കാലയളവില്‍ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പമുണ്ട്. ദിനംപ്രതി രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിന് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ വീതവുമുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോളാണ് 997 രൂപ റീച്ചാര്‍ജിന്‍റെ മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ആകര്‍ഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്‍കുന്നു. ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി ഈ പാക്കേജ് റീച്ചാര്‍ജ് ചെയ്യാം.ബിഎസ്എന്‍എല്ലിലേക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പുതുതായി എത്തുന്നത്. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ നിരക്കുകള്‍ കുത്തനെ വര്ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്‍ 4ജി വ്യാപനവും വേഗത്തിലാക്കിയതോടെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന്‍റെ സേവനങ്ങള്‍ നേടി കൂടുതൽ ഉപഭോക്താക്കളെത്തി. ഈ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍.