Month: August 2024

ആന്ധ്രാപ്രദേശ്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നൽകി

തിരുവനന്തപുരം/അമരാവതി: ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞ വയനാടിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ നൽകി. നേരത്തെ കര്‍ണാടകയും തമിഴ്നാടും കേരളത്തിനു സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും…

മാനസിക പീഡനം മൂലം യുവതി തൂങ്ങി മരിച്ചു; യുവാവ് അറസ്റ്റിൽ

മുക്കം (കോഴിക്കോട്): ഭർത്താവിന്റെ നിരന്തര മാനസിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബിൻ വിദേശത്തുള്ള ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ്…

തിരച്ചിൽ അനന്തമായി നീട്ടിക്കൊണ്ട് പോകണമോ ? സർക്കാരിന്റെ അന്തിമ തീരുമാനം നാളെ

കൽപ്പറ്റ: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നതിനുള്ള അന്തിമ തീരുമാനം നാളെ. ചാലിയാറിൽ സേനാവിഭാഗങ്ങൾ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ അല്ലാതെ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാര്യമായി ഇപ്പോൾ തിരച്ചിൽ ഒന്നും നടക്കുന്നില്ല. ഇനിയും ഇത് നീട്ടികൊണ്ട് പോകണമോ എന്നാണ്…

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കുട്ടികൾക്ക് സ്വാതന്ത്രദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കുട്ടികൾക്ക് സ്വാതന്ത്രദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു, LP, UP, HS, HSS വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ LP വിഭാഗത്തിൽ ഹരിഗോവിന്ദ്, റയാൻ, UP വിഭാഗയത്തിൽ ഇസ റൂമിൻ, ഇഹ്‌സാൻ അഷ്‌റഫ്‌, HS വിഭാഗത്തിൽ…

മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കേരളത്തിലും 24 മണിക്കൂർ സമരവുമായി ഐഎംഎ

തിരുവനന്തപുരം: കൊൽക്കത്തയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ കേരളത്തിലെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ നാളെ ഒപി പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ,…

ഇന്നും ഇരുട്ടിലാകും; രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 7 മുതൽ 11 വരെ ആണ് നിയന്ത്രണത്തിനു സാധ്യത. കെഎസ്ഇബിയാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി…

ടൂറിസ്റ്റ് ബസുകള്‍ കളർഫുള്ളാക്കില്ല; വെള്ളയിൽ തന്നെ തുടരാൻ തീരുമാനം; ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുള്ളാക്കില്ല. വെള്ളയിൽ തന്നെ തുടരാൻ തീരുമാനമായി. ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം നൽകാനും സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. ടൂറിസ്റ്റ് ബസ് ഓപറേറ്റർമാരുമായും ഡ്രൈവിങ് സ്‌കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കു ശേഷം നടന്ന യോഗത്തിൽ…

നീരാട്ടുപാറ പൊയിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

പന്നൂർ :നീരാട്ടുപാറ പൊയിൽ മുഹമ്മദ്‌ ഹാജി(72) നിര്യാതനായി.ഭാര്യ :പാത്തുമ്മ,മക്കൾ:മുജീബുറഹ്‌മാൻ(റിയാദ്), സഫീന, ഹാജറ, റൈഹാനത്ത്.മരുമക്കൾ :നജ്മത്ത് (മുട്ടാഞ്ചേരി)നിസ്താർ(തിരുവമ്പാടി), സകീർ(പി സി പാലം), ഫൈസൽ(കട്ടിപ്പാറ).മയ്യിത്ത് നിസ്കാരം രാത്രി 10 മണി, പന്നൂർ ജുമാ മസ്ജിദ്.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനത്തിലാണ് തിയതി പ്രഖ്യാപനം. ജമ്മുകശ്മീരിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍…

ഇടുക്കിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മുത്തശ്ശി അവശനിലയിലും

ഇടുക്കി ഉടുമ്പന്ചോലയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല.

error: Content is protected !!