Month: August 2024

ക്ലസ്റ്റര്‍ പരിശീലനം; വിട്ടുനിന്നവർക്കെതിരെ കർശന നടപടി, സർക്കുലർ പുറത്ത്

തിരുവനന്തപുരം: ക്ലസ്റ്റർ പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ കർശന നടപടി. ആഗസ്റ്റ് 24ന് നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ ആണ്…

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി യുവതി; അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്ക് മാറ്റി

തൃശൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഞ്ഞിന് ജന്മം നൽകി ഇതരസംസ്ഥാനക്കാരിയായ യുവതി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വച്ച് യുവതി പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാവിലെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിന് സമീപം അവശയായ നിലയിലാണ്…

വിറക് വാങ്ങിയ പണം ചോദിക്കാനെത്തിയ യുവാവ് ഹോട്ടലുടമയെ വടിവാളിന് വെട്ടി

മലപ്പുറം: ഹോട്ടലുടമയെ കടയിൽ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. വിറക് വാങ്ങിയത്തിന്റെ പണം നൽകാത്തതിന്റെ പേരിലായിരുന്നു ആക്രമണം. സംഭവത്തിൽ നിലമ്പൂർ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ (37) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ചന്തക്കുന്നിലെ ഭഗവതി ആലുങ്ങൽ ഫിറോസ് ബാബുവിന്റെ…

അര്‍ജന്‍റീന; ലോകകപ്പ് യോഗ്യത പോരാട്ടത്തിനുള്ള ടീം പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ നായകൻ ലിയോണൽ മെസിയും കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ ദേശീയ ടീമിൽ നിന്നും വിരമിച്ച ഏഞ്ചൽ ഡി മരിയയും ഇല്ലാതെയാണ് ടീം യോഗ്യത പോരാട്ടത്തിനിറങ്ങുക. ഇത് 11 വർഷത്തിന്…

തെറ്റ് ചെയ്തവരുടെ പേര് വെളിപ്പെടുത്താത്തത് എന്തെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സർക്കറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ മുകളിൽ സർക്കാർ അടയിരുന്നതിന്‍റെ രഹസ്യമെന്തെന്ന് മുരളീധരൻ ചോദിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട്…

കണ്ണിൽ മുളകുപൊടി വിതറി 20 ലക്ഷം തട്ടിയെടുത്തെന്ന് യുവതി; പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് വ്യാജമെന്ന്

നെടുങ്കണ്ടം: രണ്ടു യുവാക്കൾ‌ വീട്ടിൽ അതിക്രമിച്ച് കയറി കണ്ണിൽ മുളകുപൊടി വിതറി 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് എല്ലാം വീട്ടമ്മയുടെ തിരക്കഥയെന്നും നെടുങ്കണ്ടം പൊലീസാണ് മണിക്കൂറുകൾക്കുള്ളിൽ വീട്ടമ്മയുടെ വ്യാജ പരാതി പൊളിച്ചടുക്കിയത്. ഉടുമ്പൻചോല…

കാര്‍ നിയന്ത്രണം വിട്ട് അപകടം: യുവതി മരണപ്പെട്ടു

കൊടുവള്ളി : മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറായിൽ കാറിൻ്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കൊടുവള്ളി മുക്കിലങ്ങാടി ഷുക്കൂറിന്റെ മകൾ ഫാത്തിമ (20) മരണപ്പെട്ടു.കൂടെയുണ്ടായിരുന്ന ഓമശ്ശേരി-തറോൽ സ്വദേശിയായ മുൻഷിക്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി…

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജോലി നേടാം; വിശദാംശങ്ങൾ ഇങ്ങനെ

കോഴിക്കോട്: പിന്നാക്ക വിഭാഗവികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി മതിയായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥി ആവശ്യമുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ…

റെയില്‍വേയില്‍4096 പേർക്ക് അവസരം

മികച്ച ജോലിയും ഉയർന്ന ശമ്പളവും ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ നിങ്ങൾക്കിതാ നിങ്ങൾ ഒരു സുവർണ്ണാവസരം. പത്താംക്ലാസ്,ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേയില്‍ അവസരം. 4096 അപ്രന്റിസ് ഒഴിവുകള്‍ ആണ് വന്നിരിക്കുന്നത്. മടിച്ചിരിക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കൂ.ലഖ്നൗ, അംബാല, മൊറാദാബാദ്, ഡല്‍ഹി,…

എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം’; മൊഴി നൽകിയവർക്കൊപ്പമെന്ന് ആസിഫലി

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ആസിഫലി. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണമെന്നും വിഷയത്തിൽ താൻ മൊഴി നൽകിയവർക്കൊപ്പം ആണെന്ന് ആസിഫലി വെളിപ്പെടുത്തി.ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍…

error: Content is protected !!