മികച്ച ജോലിയും ഉയർന്ന ശമ്പളവും ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ നിങ്ങൾക്കിതാ നിങ്ങൾ ഒരു സുവർണ്ണാവസരം. പത്താംക്ലാസ്,ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേയില്‍ അവസരം. 4096 അപ്രന്റിസ് ഒഴിവുകള്‍ ആണ് വന്നിരിക്കുന്നത്. മടിച്ചിരിക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കൂ.ലഖ്നൗ, അംബാല, മൊറാദാബാദ്, ഡല്‍ഹി, ഫിറോസ്പുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വര്‍ക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.ട്രേഡുകള്‍: മെക്കാനിക് ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍, ട്രിമ്മര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍, എം.എം.വി., ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ജി)/ വെല്‍ഡര്‍ സ്ട്രക്ചറല്‍, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി., വയര്‍മാന്‍, ബ്ലാക്സ്മിത്ത്, മേസണ്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹാമര്‍മാന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍, ഫിറ്റര്‍ (ഇലക്ട്രിക്കല്‍), വെല്‍ഡര്‍/ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, സ്റ്റെനോ (ഇംഗ്ലീഷ്), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി), മെഷീന്‍ ഓപ്പറേറ്റര്‍, എം.ഡബ്ല്യു.ഡി., പൈപ് ഫിറ്റര്‍.യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ് (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. 13.08.2024 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.പ്രായം: 16.09.2024-ന് 15-24 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.സ്‌റ്റൈപെന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചട്ടപ്രകാരമുള്ള സ്‌റ്റൈപെന്‍ഡ് അനുവദിക്കും.അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!