Month: April 2024

കാരാടി താമസിക്കും കരിയാട്ടുചാലിൽ കുഞ്ഞിമൊയ്തീൻ മരണപ്പെട്ടു

താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ താമസിക്കും കരിയാട്ടുചാലിൽ കുഞ്ഞിമൊയ്തീൻ മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 30ന് വട്ടക്കുണ്ട് മസ്ജിദിൽ നടക്കും,ഭാര്യ:പാത്തുമ്മേയി. മക്കൾ: അബ്ദുൽ മജീദ്, സീനത് .സറീന . മരുമക്കൾ: കുറുന്തോട്ടു കണ്ടിഅബ്ദുൽ നാസർ, അബ്ദുൽ സലാം പാലക്കുറ്റി, സറീന

യു.ഡി.എഫ് സ്ഥാനാർഥിയ്ക്കായി വോട്ടഭ്യർഥിച്ചുള്ള വിവാഹക്ഷണക്കത്ത് വൈറൽ

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്. രാഷ്ടീയ പാർട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം…

കുണ്ടായിത്തോട് ട്രെയിൻ തട്ടി മാതാവും മകളും മരിച്ചു

കോഴിക്കോട് കുണ്ടായിത്തോട്  ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു   നസീമ (36), മകൾ ഫാത്തിമ ലിയ   (15) എന്നിവരാണ് മരണപ്പെട്ടത്. കുണ്ടായിത്തോട് ബന്ധുവീട്ടിൽ വിവാഹത്തിന് വന്നതായിരുന്നു  12217- സബ്ര ഗാന്ധി എക്സ്പ്രസ് ആണ് ഇടിച്ചത്   മാതാവ് അപകട സ്ഥലത്തുനിന്ന് വെച്ചു തന്നെ…

ഇവയിലേതെങ്കിലും ഉണ്ടെങ്കിലും വോട്ട് ചെയ്യാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ കമ്മീഷൻ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്കു പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ…

സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം, വിവാദം

തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. ഫ്ലക്സിൽ ഇന്നസെൻറ് ചിത്രം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്. അനുവാദത്തോടെ അല്ല ഇന്നസെൻറ് ചിത്രം ഉപയോഗിച്ചതെന്ന് കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെൻറ് മകൻ സോണറ്റ് പ്രതികരിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം…

കെ പി അബൂ ഹാജി മരണപ്പെട്ടു

കൊടുവള്ളി : മുസ്ലിംലീഗ് മുൻ പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായകെ പി അബൂ ഹാജി(62) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കുംഎം എസ് എഫ് കരീറ്റിപറമ്പ് യൂണിറ്റ് സെക്രട്ടറി അലിനിജാദിന്റെ പിതാവാണ്

ഇനി ഏതു പ്രായക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള പ്രായപരിധി കുറച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി. ഇനി മുതൽ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാൻ കഴിയും. പുതിയ നയമാറ്റം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിച്ചുണ്ട്. നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു…

അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.തെക്കൻ സൗദിയായ അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹരമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു…

മകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍. വാഹനാപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് മൂന്നുദിവസത്തെ പരോള്‍ അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മഞ്ചേരി പാലക്കുളം…

വയനാട് വഹനാപകടം; മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനി മരണപെട്ടു

കല്പറ്റ:വയനാട്ടിൽ വാഹനാപകടം മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപെട്ടു.മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌ക്കിയ (24) ആണ് മരണപെട്ടത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലേ വളവിൽ രാത്രി പത്ത് മണിയോടെ തസ്‌ക്കിയ സഞ്ചരിച്ച…

error: Content is protected !!