റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.തെക്കൻ സൗദിയായ അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹരമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന, മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!