Month: April 2024

മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പിടിയിൽ. തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെൽവൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 74 ഗ്രാം എംഡിഎംഎ…

റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണം; കുടുംബത്തിന് നിയമസഹായം നൽകുമെന്നും മുസ്ലിം ലീഗ്

കാസർഗോഡ്: മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. കേസിൽ പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ…

ബോർഡിൽ നിന്ന്നി ഷാഫി പറമ്പിലിന്റെ തലവെട്ടി കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്തിട്ടു; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്

അരൂർ: യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡിൽ നിന്ന് സ്ഥാനാർത്ഥിയുടെ തല വെട്ടിയെടുത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് എറിഞ്ഞതായി പരാതി. സമാധാന അന്തരീക്ഷം താകർക്കാനുള്ള ശ്രമമാണെന്ന് പാർട്ടി ആരോപിച്ചു. അരൂർ പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡിൽനിന്ന് ഷാഫി…

വിദ്യാർത്ഥിനി ജീവനൊടുക്കിയത് തിരുവാതിരകളിക്കിടെ ഫോൺകോൾ വന്നതിന് പിന്നാലെ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കൊല്ലത്ത് കരുനാഗപ്പള്ളിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുകാരൻ സുരേഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.ഈ മാസം…

അധ്യാപികയും സുഹൃത്തും മരിച്ച സംഭവം; ഫോൺ പരിശോധിച്ച പൊലീസിന് കിട്ടിയ വിവരങ്ങൾ ഇങ്ങനെ…

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി മുഹമ്മദ് ഹാഷിമും(31) തമ്മിൽ കഴിഞ്ഞ ഒരുവർഷത്തോളമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.…

error: Content is protected !!