Month: October 2023

അമേരിക്കയിലെ ലൂവിസ്റ്റണിൽ വെടിവെപ്പ്; കൊലയാളിയുടെ മൃതദേഹം കണ്ടെത്തി

വാഷിങ്ടൺ: അമേരിക്കയിലെ ലവിസ്റ്റനിൽ പതിനെട്ട് പേരെ വെടിവെച്ചുകൊന്ന കൊലപാതകിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുൻ സൈനികനായ റോബര്‍ട്ട് കാര്‍ഡ് ആണ് വെടിവെപ്പ് നടത്തിയത്. മൃതദേഹത്തിനൊപ്പം ഇയാളുടെ വീട്ടിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു.സംഭവം…

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎൻ; ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ന്യൂഡൽഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയത്തിനൽ 120 രാജ്യങ്ങളാണ് അനുകൂലിച്ചത്. ഇസ്രയേലും അമേരിക്കയും ഉൾപ്പെടെ 14 രജ്യങ്ങൾ വിയോജിക്കുകയും ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിൽകുകയും ചെയ്തു. ഗസ്സയില്‍…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ…

വന്ദേഭാരത് കടന്നു പോകാനായി മറ്റൊരു ട്രെയിനും പിടിച്ചിടാറില്ല, വൈകിയത് മഴയും അറ്റകുറ്റപണികളും കാരണം’; വിശദീകരണവുമായി റയിൽവേ

തിരുവനന്തപുരം: വന്ദേഭാരത് കടന്നു പോകാനായി മറ്റൊരു ട്രെയിനും പിടിച്ചിടാറില്ലെന്ന് ദക്ഷിണ റെയിൽവേ. ഒക്ടോബർ മാസത്തിൽ ട്രെയിനുകൾ വൈകിയത് മഴയും മറ്റ് അറ്റകുറ്റപണികളും കാരണമാണെന്നും ട്രെയിനുകളുടെ സമയത്തിൽ ചില മാറ്റം വരുത്തിയിരുന്നുവെന്നും എന്നാൽ അവ കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതർ പറഞ്ഞു. വന്ദേഭാരതിനായി…

ആശാന്റെ തിരിച്ച് വരവ് ആഘോഷമാക്കിയത് ഒഡീഷയെ നിലംപരിശാക്കി; 2-1ന് വിജയം കൈവരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചിന്റെ തിരിച്ചു വരവിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത് ഒഡീഷ എഫ്‌സിക്കെതിരെ വിജയവുമായി. 2-1ന് ഒഡീഷയെ നിലംപരിശാക്കിയത് ആദ്യം പിന്നിലായി ശേഷമാണ്. ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്.…

ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത് ഭക്ഷണത്തിൽ എലിവിഷം ചേർത്ത്; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: ഭാര്യയെയും മകളെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച…

ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് ശേഷം വീണ്ടും സ്കൂൾ ബസ് ഓടിച്ചു; ഡ്രൈവറിനും സ്കൂളിനും പിഴയിട്ട് എംവിഡി

കോഴിക്കോട്: ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതിന്‌ ശേഷവും സ്കൂൾബസുമായി റോഡിലിറങ്ങിയതിന് നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് ഫറോക്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഡ്രൈവറെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂളിനും 5,000 രൂപവീതം പിഴ ചുമത്തി. കൊണ്ടോട്ടി പുളിക്കലിലെ ഫ്‌ളോറീറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ…

വിദേശത്തുനിന്ന് ഒന്നര മാസം മുന്‍പ് നാട്ടിലെത്തി; ഭാര്യയെ ആക്രമിച്ചത് ഇരുമ്പു പൈപ്പും പട്ടികയും ഉപയോഗിച്ച്; ഭർതൃമാതാവിനും ഭര്‍ത്താവും എതിരെ പരാതി നൽകി യുവതി

കോഴിക്കോട്: ഭര്‍ത്താവും ഭര്‍തൃമാതാവും ആക്രമിച്ചതായി യുവതിയുടെ പരാതി. മുക്കം കുമാരനല്ലൂര്‍ മാങ്കുന്ന് ഉള്ളാടന്‍ വീട്ടില്‍ ഫസ്ന ഷെറിന്‍ ആണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടർന്ന് ഭര്‍ത്താവായ ഷാഹുല്‍ ജവാദിനെ പോലീസ് അറസ്റ്റുചെയ്തു.വിദേശത്തുനിന്ന് ഒന്നര മാസം…

ഡല്‍ഹി മെട്രോയുടെ പാർക്കിംഗ് ഏരിയയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

ന്യൂഡൽഹി: ഡല്‍ഹി മെട്രോയുടെ പരിസരത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വടക്കു കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഏകദേശം 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന്…

നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു

നാദാപുരം:നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി  പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്‌. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു…

error: Content is protected !!