തിരുവനന്തപുരം: ഭാര്യയെയും മകളെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലായിരുന്നു. ഭാര്യയും മകളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!