Month: October 2023

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് തീരുമാനം. ഈ മാസം 28 മുതലാണ് മുഴുവന്‍ സമയ സര്‍വീസ് നടത്താൻ ആരംഭിക്കുന്നത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന്…

സൈബര്‍ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ഓപ്പറേഷന്‍ ചക്ര-II മായി സിബിഐ; കേരളത്തിലടക്കം 76 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിൽ തകർത്തത് കോടികളുടെ തട്ടിപ്പ് ശ്രമം

ഇന്ത്യയിലെ സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാനും സൈബര്‍ ക്രൈം ശൃംഖലകള്‍ക്കെതിരായ പോരാട്ടം തുടരുന്നതിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു. ഓപ്പറേഷന്‍ ചക്ര-രണ്ടിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന പരിശോധനയില്‍, അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം,…

ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡണ്ടായി വി സി റിയാസ് ഖാനെ തിരഞ്ഞെടുത്തു

ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് വി സി റിയാസ് ഖാനെ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്, വൈസ് പ്രസിഡണ്ടായി സലീം മുട്ടാഞ്ചേരിയെയും തെരഞ്ഞെടുത്തു .

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാലിൽനിന്ന് പാദസരം മോഷണം; പ്രതി പൊലീസ് പിടിയിൽ

ചാവക്കാട്: ആശുപത്രിയിൽ നിന്ന് രോഗിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാലിൽനിന്ന് പാദസരം മോഷ്ടിച്ച പ്രതി പെരിന്തൽമണ്ണ പട്ടിക്കാട് പാറയിൽ വീട്ടിൽ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട്…

ഉപഭോക്താക്കളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്; ഒരു ഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉടൻ എത്തുമെന്ന് മെറ്റ

ഇന്ന് ഒട്ടനവധി മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട് വാട്സ്ആപ്പ്. എന്നാൽ വാട്സ്ആപ്പിൽ ഇനിയും ഒട്ടനവധി ഫീച്ചേഴ്സാണ് വരാൻ പോകുന്നത്. ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെയൊരു സംവിധാനം കൂടെ വരാൻ പോകുന്നു എന്നാണ് മെറ്റ…

മലപ്പുറത്ത് ഭക്ഷ്യവിഷബാധ; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: ഭക്ഷ്യവിഷബാധയേറ്റ് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.

കാൽമുട്ടിലെ പരിക്ക് ഗുരുതരം; നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് സി.ബി.എഫ്

സാവോപോളോ: കാല്‍മുട്ടിന് പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്.). യുറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനങ്ങൾ സാവോ പോളോയില്‍ നടത്തിയ വൈദ്യപരിശോധനകള്‍ക്കു ശേഷമാണ് പുറത്തുവിട്ടത്. അതേസമയം താരത്തിന്റെ ശസ്ത്രക്രിയയുടെ…

‘ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’; വിഎസിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഎസ് അച്യൂതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ…

വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് ചോദ്യംചെയ്തു; പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം, ബസ് തല്ലിപ്പൊളിക്കാനുൾപ്പെടെ ശ്രമം

മലപ്പുറം: പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ ആയിരുന്നു ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. സംഘത്തിലെ വിദ്യാർത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍…

നരിക്കുനി ഹൈസ്കൂൾ പിടിഎ പ്രസിഡണ്ടായി സലാം മാസ്റ്ററെ തിരഞ്ഞെടുത്തു

നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന PTA ജനറൽബോഡി യോഗത്തിലാണ് തേറമ്പത്ത് സലാം മാസ്റ്ററെ PTA പ്രസിഡണ്ടായി തിരഞ്ഞെടുത്തത്,വൈസ് പ്രസിഡണ്ടായി ബാലഗോപാലനും, എസ്.എം.സി ചെയർമാനായി മനോജ് നടുക്കണ്ടി യെയും തിരഞ്ഞെടുത്തു

error: Content is protected !!