ഇന്ത്യയിലെ സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാനും സൈബര്‍ ക്രൈം ശൃംഖലകള്‍ക്കെതിരായ പോരാട്ടം തുടരുന്നതിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു. ഓപ്പറേഷന്‍ ചക്ര-രണ്ടിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന പരിശോധനയില്‍, അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിങ്ങനെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി സിബിഐ തീവ്രമായ തിരച്ചില്‍ നടത്തി. 76 സ്ഥലങ്ങളിലായി നടന്ന പരിശോധനയില്‍ 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്‌ടോപ്പുകള്‍/ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടുകയും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.കൂടാതെ തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണം സിബിഐ ഏറ്റെടുത്തു. ഓപ്പറേഷന്‍ ചക്രയിലൂടെ ലക്ഷ്യമിട്ട കേസുകളില്‍, അന്താരാഷ്ട്ര സാങ്കേതിക സഹായത്തോടെ നടത്തിയ രണ്ട് തട്ടിപ്പുകള്‍ വെളിവായി. കൂടാതെ ഈ കേസുകളില്‍, ഒരു ആഗോള ഐ ടി മേജറായും ഓണ്‍ലൈന്‍ സാങ്കേതികവിദ്യാധിഷ്ഠിത ട്രേഡിംഗ് പ്ലാറ്റ്‌ഫോമുള്ള ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനായും പ്രതികള്‍ ആള്‍മാറാട്ടം നടത്തി. 5 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഒമ്പത് കോള്‍ സെന്ററുകള്‍ നടത്തിയിരുന്ന പ്രതികള്‍, സാങ്കേതിക പിന്തുണാ പ്രതിനിധികളായി ആള്‍മാറാട്ടം നടത്തി വിദേശ പൗരന്മാരെ ആസൂത്രിതമായി കബളിപ്പിച്ചു.

കൂടാതെ, ഇന്ത്യന്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന്റെ നിര്‍ണായ വിവരങ്ങളുടെ സഹായത്തോടെ ഓപ്പറേഷന്‍ ചക്ര ഒരു സങ്കീര്‍ണ്ണമായ ക്രിപ്റ്റോ-കറന്‍സി തട്ടിപ്പ് ഓപ്പറേഷന്‍ തകര്‍ത്തു. വ്യാജ ക്രിപ്‌റ്റോ മൈനിംഗ് ഓപ്പറേഷന്റെ മറവില്‍, ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തിയ 100 കോടിയുടെ തട്ടിപ്പാണ് സി ബി ഐ തകര്‍ത്തത്. സി.ബി.ഐയുടെ അക്ഷീണമായ നീതിനിര്‍വ്വഹണം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പാക്കുന്നു.ഓപ്പറേഷന്‍ ചക്രയിലൂടെ ശേഖരിച്ച തെളിവുകള്‍ വഴി തിരിച്ചറിഞ്ഞ ഇരകള്‍, ഷെല്‍ കമ്പനികള്‍, അനധികൃത പണം കൈമാറ്റം, കുറ്റകൃത്യത്തിലൂടെ തിരിച്ചറിഞ്ഞ വരുമാനം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പൊളിക്കുന്നതിനുള്ള സമഗ്രമായ നടപടികള്‍ക്കായി സഹ-പ്രതികള്‍ക്ക് ലഭ്യമായ പിന്തുണയുടെ വിശദാംശങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ ഏജന്‍സികക്ക് കൈമാറും. യുഎസ്എയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), സൈബര്‍ ക്രൈം ഡയറക്ടറേറ്റ് ,ഇന്റര്‍പോളിന്റെ ഐഎഫ്സിഎസിസി, യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) സിംഗപ്പൂര്‍ പോലീസ് ഫോഴ്സ്, ജര്‍മനിയിലെ ബി കെ എ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പോലീസ് സഹകരണത്തോടെയാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!