എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാലിക്കറ്റ് വിവിധ സ്‌കീമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാനാണ് അവസരം.സ്‌കീം I: (i) ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവൺമെന്റ് ഫെലോഷിപ്പോടുകൂടിയുള്ള (സി.എസ്.ഐ.ആർ-യു.ജി.സി. ജെ.ആർ.എഫ്., കെ.എസ്.സി.എസ്.ടി.ഇ., ഇൻസ്പയർ) ബിരുദാനന്തര ബിരുദധാരികൾക്കുള്ള, ഫുൾടൈം പിഎച്ച്.ഡി.(ii) ഡയറക്ട്‌ പിഎച്ച്.ഡി.: ഫുൾടൈം ഫെലോഷിപ്പോടുകൂടി (ബി.ടെക്കിനുശേഷം, മികച്ച അക്കാദമിക് റെക്കോഡും ഗവേഷണ അഭിരുചിയുമുള്ളവർക്ക്).സ്‌കീം II: സെൽഫ് സ്പോൺസേർഡ് വിഭാഗത്തിൽ ഫുൾടൈം പിഎച്ച്.ഡി.സ്‌കീം III: വ്യവസായസ്ഥാപനങ്ങളിൽനിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽനിന്നോ സ്പോൺസർചെയ്യുന്ന വിദ്യാർഥികൾക്കുള്ള ഫുൾടൈം പിഎച്ച്.ഡി.സ്‌കീം IV: കോഴിക്കോട് എൻ.ഐ.ടി.യിലെ സ്ഥിരംജീവനക്കാർ/ ഫണ്ടഡ് റിസർച്ച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച്ച് സ്റ്റാഫ് എന്നിവർക്ക്.സ്‌കീം V: വ്യവസായസ്ഥാപനത്തിൽനിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽനിന്നോ എക്സ്‌റ്റേണൽ (പാർട്ട് ടൈം) പിഎച്ച്.ഡി. ചെയ്യാൻ താത്‌പര്യപ്പെടുന്ന ബിരുദാനന്തര ബിരുദധാരികൾക്ക്.സ്‌കീം VI: ബിരുദാനന്തരബിരുദം ഇല്ലാത്ത, വ്യവസായ സ്ഥാപനത്തിൽ/ ആർ ആൻഡ് ഡി ലാബുകളിൽ/മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡയറക്ട് പിഎച്ച്.ഡി., എക്സ്‌റ്റേണൽ (പാർട്ട് ടൈം) പ്രോഗ്രാം.വകുപ്പുകൾ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്‌, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, ബയോടെക്‌നോളജി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ്.ഓൺലൈൻ അപേക്ഷ, യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in കാണുക. അവസാന തീയതി നവംബർ മൂന്ന്. 0495- 2286119, 9446930650.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!