Category: Latest News

രോഗികൾക്ക് ആശ്വാസം; നിപ ആൻ്റി ബോഡി കോഴിക്കോട് ലാബിൽ എത്തിയതായി മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: നിപ്പക്കായുള്ള ആൻ്റി ബോഡി കോഴിക്കോട് ആർജിസിബി മൊബൈൽ ലാബിൽ എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നിപയ്ക്ക് എതിരായുള്ള മോണോക്‌ലോൺ ആന്റിബോഡി ആണ് ജില്ലയിൽ എത്തിയത്. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള ആളുകളുടെ പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ്…

കോഴിക്കോട് എല്ലാവരും മാസ്ക് ധരിക്കണം, ആശു‌പത്രി സന്ദർശനം ഒഴിവാക്കണം; രോഗ ലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ‌മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജാഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യ‌മന്ത്രി. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ‌ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശു‌പത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്,…

കുടുംബവഴക്കിനെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും ദാരുണാന്ത്യം, മരുമകൾ ഗുരുതരാവസ്ഥയിൽ

തൃശൂർ: അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകന്റെ കുടുംബത്തെ തീ കൊളുത്തിയതിന് പിന്നാലെ വിഷം കഴിച്ച്…

മകളെ പിതാവ് പീഡിപ്പിച്ചത് അതിക്രൂരമായി; 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച് കോടതി

മലപ്പുറം: പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി പീഡിപ്പിച്ച കേസിൽ പിതാവിന് 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. ശിക്ഷ വിധിച്ചത് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ…

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെതാണ് ഉത്തരവ്. ഡിസംബർ 11-ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ…

കേരള അതിർത്തി കടത്തിവിടുന്നത് പരിശോധനക്ക് ശേഷം; നിപ സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു

വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന.11 ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധന.കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി…

മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് അച്ഛനും; തൃശൂരിലെ സംഭവം ഇങ്ങനെ

തൃശൂര്‍: മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന്…

യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ ലോണ്‍ സംഘം; കടമക്കുടിയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി: എറണാകുളം കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോൺ സംഘത്തി​ന്റെ ഭീഷണിയെന്ന് സംശയം. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി…

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്തെന്ന് കുറിപ്പും

കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) യെ ആണ് ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയില്‍…

വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; കടന്നുകളഞ്ഞത് നമ്പര്‍പ്ലേറ്റ് മറച്ചും; യുവാക്കളെ പിടികൂടിയത് അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്

കോഴിക്കോട്: വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ബൈക്ക് യാത്രികരെ രണ്ടുദിവസത്തിനുശേഷം പിടികൂടി പോലീസ്. അപകടശേഷം പിന്‍സീറ്റിലിരുന്ന് നമ്പര്‍പ്ലേറ്റ് മറച്ചാണ് ഇവര്‍ യാത്രതുടര്‍ന്നത്. കോഴിക്കോട് കക്കോടി പത്തേങ്ങല്‍താഴം സ്വദേശി അര്‍ഷാദ് (18), സുഹൃത്തായ കോഴിക്കോട് മാളിക്കടവ് സ്വദേശി അജ്മല്‍ ഫഹദ്(18) എന്നിവരാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍…

error: Content is protected !!