Category: Latest News

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥിൾക്ക് ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ.തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ…

അന്തർസംസ്ഥാന മോഷ്ട്ടാവ് സിസിടിവിയിൽ കുടുങ്ങി; പ്രതി കോഴിക്കോട്ട് അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്തിനകത്തും മറ്റു സ്ഥലങ്ങളിലുമായി പല മോഷണങ്ങൾ നടത്തിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ ലബീഷാണ് പിടിയിലായത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ…

ഭക്ഷ്യമേളയുമായി കേരളീയം; രുചിമേളത്തിനു മുന്നോടിയായി ഫുഡ് വ്‌ളോഗര്‍മാരും മന്ത്രി ശിവന്‍കുട്ടിയും തമ്മില്‍ കൂടിക്കാഴ്ച

തിരുവനന്തപുരം: ഫുഡ് വ്‌ളോഗര്‍മാരും മന്ത്രി ശിവന്‍കുട്ടിയും തമ്മില്‍ കൂടിക്കാഴ്ച. കേരളീയം പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയ്ക്കു മുന്നോടിയായി സംസ്ഥാനത്തെ പ്രശസ്ത വ്‌ളോഗര്‍മാരുടെ ഒത്തുച്ചേരല്‍ സംഘടിപ്പിക്കുന്നു. പത്താം തീയതി വൈകിട്ട് നാലരയ്ക്ക് മാസ്‌കറ്റ് ഹോട്ടലിലെ സംഫണി ഹാളിൽ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനായ മന്ത്രി…

പ്രണയത്തിൽ നിന്ന് പിന്മാറിയത് പ്രകോപനമായി; യുവതിയുടെ വീട് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ

തിരുവല്ല: അഞ്ച് വർഷത്തെ പ്രണയത്തില്‍നിന്ന് പിന്മാറി. യുവതിയുടെ വീട് അടിച്ച് തകര്‍ത്ത പ്രതികൾ പിടിയിൽ. തിരുവല്ല നിരണത്താണ് സംഭവം. പ്രണവ് സുരേഷ്(22), ജിതിന്‍(22), സി. ജിതിന്‍(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കാപ്പാ കേസ് പ്രതിയാണ് പ്രണവ് സുരേഷ്.വ്യാഴാഴ്ച രാത്രി…

ആനത്തലവട്ടം ആനന്ദന് വിടചൊല്ലി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ (86) മൃതെദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു വികാര നിര്‍ഭര യാത്രയയപ്പ്. . നിരവധിപേരാണ് ആനത്തലവട്ടം ആനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒഴുകിയെത്തിയത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം…

വൈകല്യം തിരുമി സുഖപ്പെടുത്താമെന്ന് വാഗ്‌ദാനം; ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയില്‍

ആലപ്പുഴ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയില്‍. യുവതിയുടെ വൈകല്യം തിരുമി ഭേദമാക്കാമെന്ന് പറഞ്ഞാണ് പീഡനം. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയസാണ് (48) പ്രതി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കുറത്തികാട് പൊലീസാണ് ആണ് അറസ്റ്റ് ചെയ്തത്കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ…

ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ അടിയന്തരമായി നീക്കം ചെയ്യണം; എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് ഐടി മന്ത്രാലയത്തി​ന്റെ നോട്ടീസ്

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം സ്‌ഥിരമായി നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായിഐടി മന്ത്രാലയം. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) – അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യൂട്യൂബ് ടെലിഗ്രാം എന്നിവയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്,…

കോൺഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നു പകല്‍ 12.30 നാണ് ഹോട്ടലില്‍ മുറി എടുത്തത്. പോലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന്…

ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : ദളിത് യുവതിയായ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷിനെതിരെ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.യുവതി ജോലി കഴിഞ്ഞു…

ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; ആറു തൊഴിലുറപ്പ് തൊഴിലാളികൾ ആശുപത്രിയിൽ

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് സംഭവം. ആറു തൊഴിലാളികളാണ് ആശുപത്രിയിൽ. ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!