കോഴിക്കോട് : ദളിത് യുവതിയായ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷിനെതിരെ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.യുവതി ജോലി കഴിഞ്ഞു വസ്ത്രം മാറുന്നതിനിടയിൽ സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കഴിഞ്ഞ മാസം 29-നാണ് യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്. താത്കാലിക ജീവനക്കാരിയായ യുവതിയുടെ ജോലിയുടെ കാലാവധി കഴിഞ്ഞ മാസം 30ന് അവസാനിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പരാതി പോലീസിന് കൈമാറുകയായിരുന്നു.വെള്ളയിൽ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ സുരേഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായാണ് ലഭിക്കുന്ന വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!