ആലപ്പുഴ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയില്‍. യുവതിയുടെ വൈകല്യം തിരുമി ഭേദമാക്കാമെന്ന് പറഞ്ഞാണ് പീഡനം. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയസാണ് (48) പ്രതി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കുറത്തികാട് പൊലീസാണ് ആണ് അറസ്റ്റ് ചെയ്തത്കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മാസമാണ് തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്. തിരുമ്മൽ ചികിത്സ നടത്തുന്നതിനിടയിൽ പലതവണ പീഡിപ്പിക്കുകയും ചെയ്തു. പ്രതി തിരുമ്മൽ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകൾക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.കെ മോഹിത്ത്, എ.എസ്. ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അബ്ദുൽ നിയാസിനെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.