Category: Latest News

വയനാട് മക്കി മലയിൽ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി; തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും; സുരക്ഷ വർധിപ്പിച്ച് പോലീസ്

കൽപ്പറ്റ: വയനാട് മക്കി മലയിൽ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി. പ്രദേശത്തെ ഒരു റിസോർട്ടിലാണ് സംഘമെത്തിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വാർത്ത കുറിപ്പ് അയച്ചു. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…

സിവിൽ ഏവിയേഷൻ അനുമതി ലഭിച്ചു; മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ആകാശ എയർലൈൻസ്

ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാന കമ്പനിയായ ആകാശ എയർലൈൻസിന്‌ മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ഏവിയേഷൻ അധികൃതരുടെ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. നിലവിലുള്ള…

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ടെലിവിഷൻ താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

മൂന്നരവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത് എട്ടുവയസുകാരി നോക്കിനിൽക്കെ; പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും പിഴയും

പത്തനംതിട്ട: മൂന്നരവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി (32) നെയാണ് കൊടതി ശിക്ഷിച്ചത്. ദൃക്‌സാക്ഷിയുണ്ടെന്ന അപൂർവതയുള്ള കേസിൽ അടൂർ ഫസ്റ്റ്…

വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ടു; പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

മലപ്പുറം: പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. വീടിനു നമ്പർ ഇടാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പുളിക്കൽ സ്വദേശി മുഫീദ് വിജിലൻസിന് പരാതി…

കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച് യുവാവ്; വനം വകുപ്പ് പിടികൂടിയ യുവാവ് പത്ത് ദിവസം റിമാൻഡിൽ

തൃശ്ശൂര്‍: കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച യുവാവ് പത്ത് ദിവസം റിമാൻഡിൽ. തൃശ്ശൂർ കയ്പമംഗലം സ്വദേശി ഷബീറിനെ ആണ് വനം വകുപ്പ് പിടികൂടിയത്. അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ വച്ച് ആനയ്ക്ക് നേരെ ഷബീർ അഭ്യാസ പ്രകടനങ്ങൾ നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒച്ച…

സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ്; പണം അനുവദിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടിൽ സിവിൽ സപ്ലൈസ്

തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ഭക്ഷ്യവകുപ്പിന്റെ ആരോപണം. ധനവകുപ്പ് യഥാസമയത്ത് പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. പണം അനുവദിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. വിതരണക്കാർക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്…

വിവാഹങ്ങളുടെയും ഉത്സവങ്ങളുടെയും തിരക്ക്; രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി

ഡൽഹി: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി. നവംബർ 23 ൽ നിന്ന് 25 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പ്രദേശിക ഉത്സവങ്ങളും, വിവാഹങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തീയതി മാറ്റം ആവശ്യപ്പെട്ട് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്ത് നൽകിയിരുന്നു.…

പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ; അറസ്റ്റിലായത് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയ ആറംഗ സംഘം

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ. ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് മുക്കത്താണ് സംഭവം. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ്…

ഡ്രൈവിംഗ് പഠിച്ചപ്പോൾ മറ്റ് വാഹനങ്ങളെ യുവതി ഇടിച്ചുതെറിപ്പിച്ചു, അറ്റകുറ്റപ്പണി ചെയ്ത് തരാമെന്ന് പറഞ്ഞെങ്കിലും വാക്കുമാറി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഗോവിന്ദപുരത്ത് കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഇടപെടൽ നടത്തി മനുഷ്യാവകാശ കമ്മീഷൻ. എരവത്ത് വി.കെ. കൃഷ്ണമേനോൻ പാർക്കിൽ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങളാണ് കാർ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ കേടുപാടുവന്ന വാഹനങ്ങൾ…

error: Content is protected !!