സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു; വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്ന് മറിയക്കുട്ടി
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തെന്ന് മറിയക്കുട്ടി. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ നാളെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ…