ഇൻസ്റ്റാഗ്രാമിൽ പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഇനി അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവയ്ക്കാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് പോസ്റ്റുകളും റീലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍നിയന്ത്രണം കൈവരുമെന്ന് ബുധനാഴ്ച ഈ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.അതേസമയം ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഒരു അവസരമാണ്. വരുമാനമുണ്ടാക്കുന്നതിനായി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. പണം നല്‍കാന്‍ തയ്യാറുള്ള ഫോളോവര്‍മാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവര്‍ക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും.ക്ലോസ് ഫ്രണ്ടസുമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ പങ്കുവെക്കുന്നതെങ്ങനെഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് നിങ്ങളുടെ ഫീഡിലേക്ക് പോകുക.ഒരു പുതിയ പോസ്റ്റ് സൃഷ്ടിക്കാന്‍ സ്‌ക്രീനിന്റെ ചുവടെയുള്ള ‘+’ ഐക്കണില്‍ ടാപ്പുചെയ്യുക.നിങ്ങള്‍ ഏത് തരം പോസ്റ്റാണ് പങ്കുവെക്കാന്‍ പോവുന്നത് എന്ന് തിരഞ്ഞെടുക്കുക. (ഫോട്ടോ, വീഡിയോ, റീല്‍സ് അല്ലെങ്കില്‍ സ്റ്റോറി).നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ നിന്ന് ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക.നിങ്ങളുടെ പോസ്റ്റിലേക്ക് ഒരു അടിക്കുറിപ്പും ആവശ്യമുള്ള മറ്റേതെങ്കിലും എഡിറ്റുകളും ചേര്‍ക്കുക.അടിക്കുറിപ്പ് ബോക്സിന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘ക്ലോസ് ഫ്രണ്ട്‌സ്’ തിരഞ്ഞെടുക്കുകമുകളില്‍ വലത് കോണിലുള്ള ‘ഷെയര്‍’ ബട്ടണില്‍ ടാപ്പ് ചെയ്യുക.അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പാട്ടുകളുടെ വരികള്‍ ചേര്‍ക്കാന്‍ സാധിക്കുന്ന ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചത്. ഡയറക്ട് മെസേജ് ഫീച്ചറില്‍ സന്ദേശങ്ങള്‍ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!