Category: Latest News

വയോധികയെ വീട്ടിൽ കെട്ടിയിട്ട് മോഷണം; കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തിയ നാലം​ഗസംഘം പത്ത് പവൻ കവർന്നു

കണ്ണൂർ: വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ പരിയാരത്ത് അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചാണ് കവർച്ച നടത്തിയത്. വീട്ടിലെ പത്ത് പവൻ സ്വർണമാണ് മോഷണം…

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങി മരിച്ചു; റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിൽ

തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് ജീവനൊടുക്കിയത്. മീൻ വിൽപ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നുണ്ട്.…

ഇടപ്പള്ളിയിൽ വഴിതെറ്റി ഇരുചക്രവാഹനം പുഴയിൽ വീണു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളിയിൽ വഴിതെറ്റി ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.

വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, സുഹൃത്ത് പൊലീസ് പിടിയിൽ

ഹരിപ്പാട്: വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയതിൽ അസ്വഭാവികത തോന്നി പിന്നീട് നടത്തിയ സിസിടിവി അന്വേഷണത്തിൽ പ്രതി പിടിയിലായി. ഹരിപ്പാട് തുലാം പറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ (70) നെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന് സ്ഥിതീകരിച്ചു.മൃതദേഹത്തിൽ നിന്നും…

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് തീരുമാനം. ഈ മാസം 28 മുതലാണ് മുഴുവന്‍ സമയ സര്‍വീസ് നടത്താൻ ആരംഭിക്കുന്നത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന്…

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാലിൽനിന്ന് പാദസരം മോഷണം; പ്രതി പൊലീസ് പിടിയിൽ

ചാവക്കാട്: ആശുപത്രിയിൽ നിന്ന് രോഗിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാലിൽനിന്ന് പാദസരം മോഷ്ടിച്ച പ്രതി പെരിന്തൽമണ്ണ പട്ടിക്കാട് പാറയിൽ വീട്ടിൽ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട്…

ഉപഭോക്താക്കളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്; ഒരു ഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉടൻ എത്തുമെന്ന് മെറ്റ

ഇന്ന് ഒട്ടനവധി മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട് വാട്സ്ആപ്പ്. എന്നാൽ വാട്സ്ആപ്പിൽ ഇനിയും ഒട്ടനവധി ഫീച്ചേഴ്സാണ് വരാൻ പോകുന്നത്. ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെയൊരു സംവിധാനം കൂടെ വരാൻ പോകുന്നു എന്നാണ് മെറ്റ…

മലപ്പുറത്ത് ഭക്ഷ്യവിഷബാധ; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: ഭക്ഷ്യവിഷബാധയേറ്റ് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.

‘ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’; വിഎസിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഎസ് അച്യൂതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ…

വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് ചോദ്യംചെയ്തു; പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം, ബസ് തല്ലിപ്പൊളിക്കാനുൾപ്പെടെ ശ്രമം

മലപ്പുറം: പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ ആയിരുന്നു ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. സംഘത്തിലെ വിദ്യാർത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍…

error: Content is protected !!