Author: Pc News

16 ന് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി, ദേശീയതലത്തിലും പ്രതിഷേധം

കോഴിക്കോട്: വഖഫ് ബില്ലിൽ ശക്തമായ പോരാട്ടം നടത്താനൊരുങ്ങി മുസ്ലിം ലീഗ്. ദേശീയതലത്തിൽ ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടത്തും. 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കാനാണ് തീരുമാനം. പാണക്കാട് ചേർന്ന അടിയന്തിര ഓൺലൈൻ നേതൃയോഗത്തിലാണ് തീരുമാനം. നിയമ രാഷ്ട്രീയ…

പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി; പാതി കത്തിയ ശ​രീരവുമായി തൂങ്ങിമരിച്ച് യുവാവ്

പാലക്കാട്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാത്തതിനെത്തുടർന്ന് സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് തൂങ്ങിമരിച്ചു. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. പെട്രോളൊഴിച്ച് കത്തിച്ചതു കണ്ട ബന്ധുക്കൾ വന്ന് തീയച്ചതിനെത്തുടർന്നാണ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി…

വീടുംപൂട്ടി സുകാന്തിന്റെ മാതാപിതാക്കളും മുങ്ങി, കൊടും ചൂടിൽ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ ഏറ്റെടുത്ത് പഞ്ചായത്ത്

എടപ്പാൾ: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ സുകാന്ത് സുരേഷിന്റെ കുടുംബാംഗങ്ങൾ വീട് പൂട്ടി മുങ്ങി. അതോടെ വീട്ടിൽ പട്ടിണിയിലായി വളർത്തുമൃഗങ്ങൾ. ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റെ നജീബ് പറഞ്ഞു.…

സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട്…

അമ്മയ്ക്ക് മകന്റെ മർദ്ദനം; 55 വയസുകാരിയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

കോഴിക്കോട്: കണ്ണാടിപ്പൊയില്‍ മകൻ അമ്മയെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)ക്കാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.കുക്കറിന്റെ മൂടി കൊണ്ട് അടിച്ചാണ് മകൻ അമ്മയെ പരിക്കേൽപ്പിച്ചതെന്നാണ് പരാതി. ഭർത്താവിനും മകൻറെ ഭാര്യക്കും ആക്രമണത്തിൽ…

പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്‍. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുമെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും…

ആറ്റിൽച്ചാടി പതിനാലുകാരി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ…

ഓഫീസിൽ കയറി വെട്ടുമെന്ന ഭീഷണി; നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് വില്ലേജ് ഓഫീസർ

പത്തനംതിട്ട: സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കും. അണികളിൽ നിന്ന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി എം വി സഞ്ജു ഉറപ്പു നൽകിയതോടെയാണ് നാളെ മുതൽ ജോലിയിൽ…

സന്തോഷിനെ കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ; പിടിയിലായത് ആലപ്പുഴയിൽ നിന്ന്

കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ. കുതിരപ്പന്തി സ്വദേശി സോനു ആണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് സോനുവിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി.ഒന്നാം പ്രതിയായ അലുവ അതുൽ,…

നടുറോട്ടിൽ പടക്കം പൊട്ടിച്ചു, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്

കോഴിക്കോട്: കല്ലാച്ചി ടൗണിൽ ഗതാഗതം തടസപ്പെടുത്തി ആഘോഷ പ്രകടനം. നടുറോട്ടിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. ആഘോഷങ്ങളുടെ ഭാഗമായി കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസപ്പെട്ടു. ഇതിൽ വാണിമേൽ ടൗണിലുണ്ടായ സംഭവത്തിലാണ് കണ്ടാലറിയാവുന്ന…

error: Content is protected !!