ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ജെഎൻയു മുൻ നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കലാപ ഗൂഢാലോചന കേസിൽ രണ്ടേകാൽ വർഷമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്.ഏഴ് ദിവസത്തേക്കാണ് ജാമ്യം. ഡൽഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 23 മുതൽ 30 വരെയാണ് ജാമ്യം. സഹോദരിയുടെ വിവാഹമാണെന്ന് വ്യക്തമാക്കി രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഉമർ നേരത്തെ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.2020ൽ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ചാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കലാപത്തിൽ 53 പേർ മരിക്കുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!