മഴക്കാലം പകർച്ചവ്യാധികളുടെ കുടിക്കാലമാണ്. രോഗങ്ങളെ മാത്രമല്ല മഴക്കാലത്ത് പേടിക്കേണ്ടത്. ഇഴജന്തുക്കളെയും ഈ സമയത്ത് പേടിച്ചേ മതിയാകൂ. മഴക്കാലത്ത് ഇവ അവയുടെ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു. ഇത്തരം ജന്തുക്കൾമനുഷ്യ വാസപ്രദേശങ്ങളിലേക്കാണ് എത്തുക. മഴക്കാലത്ത് വീടിനു ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കണം. കാരണം ഇവിടെയെല്ലാം പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. ജീവൻ അപകടത്തിൽ അവൻ അതുമതി.മഴക്കാലത്ത് വീട്ടിൽ പാമ്പകൾ കയറാതെ നോക്കാൻ ചില മുൻകരുതലുകൾ ഇതാ..ഷൂസിനുള്ള പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാംമാഴക്കാലത്ത് ചെരുപ്പുകൾക്കുള്ളിൽ പാമ്പുകൾ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കൾ ഒന്നും തന്നെ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.വാഹനങ്ങൾ എപ്പോഴും ശ്രദ്ധിക്കുകവാഹനങ്ങൾ എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തിൽ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകാണം വാഹനം എടുക്കേണ്ടത്.തുണികൾ കുന്ന് കൂട്ടി ഇടരുത്വസ്ത്രങ്ങൾ കുന്നു കൂട്ടിയിടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.ചപ്പുചവറുകൾ കൂടാതെ വൃത്തിയായി സൂക്ഷിക്കുകമഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്പുകൾ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.വള്ളി ചെടികൾ വെട്ടിമാറ്റുകവള്ളി ചെടികൾ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകൾ ചുറ്റികിടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, വള്ളി ചെടികളിലൂടെ പാമ്പുകൾ അകത്തേയ്ക്ക് കയറുന്നതിനും ഇടയാക്കും.പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കി ഇടുകപട്ടിക്കൂട്, കോഴിക്കൂട് എന്നിവയ്ക്ക് സമീപം പാമ്പുകൾ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.പൊത്തുകൾ അടയ്ക്കുകവീടിന് സമീപത്ത് പൊത്തുകൾ ഉണ്ടങ്കിൽ നിർബന്ധമായും അടയ്ക്കുക. കാരണം, പൊത്തുകൾ ഉള്ളയിടത്ത് പാമ്പുകൾ കയറിരിക്കാം.